ആറ് രാഷ്ട്രീയ നിലപാടുകൾ

സാമ്പത്തികം, പൗരധർമം, സമൂഹം എന്നിങ്ങനെ മൂന്നു മേഖലകളാണ് ഈ ക്വിസിൽ പരിഗണിക്കുന്നത്. ഓരോ മേഖലയിലും പരസ്പര വിരുദ്ധമായ രണ്ടു വീതം നിലപാടുകളുണ്ട്.
സാമ്പത്തികം (ECONOMIC)
Equality സമത്വം
സമത്വത്തിനു വേണ്ടി വാദിക്കുന്നവർ സാമ്പത്തികമായ അവസരങ്ങൾ തുല്യമായി വിതരണം ചെയ്യപ്പെടണമെന്നു വിശ്വസിക്കുന്നു. ഉയർന്ന നികുതി, സാർവത്രിക പെൻഷൻ, ലൈഫ് ഭവനങ്ങൾ പോലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ എന്നിവയെ ഇവർ പിന്തുണക്കുന്നു.
Markets മുതലാളിത്തവിപണി
സമ്പദ് വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വളർച്ചയാണ് പ്രധാനം എന്ന് ഇവർ കരുതുന്നു. ഇവർ പൊതുവേ സ്വകാര്യവൽക്കരണം, താഴ്ന്ന നികുതി, കമ്പനികൾക്കുമേൽ ഗവണ്മെന്റിന്റെ കുറഞ്ഞ നിയന്ത്രണം എന്നിവയെ പിന്തുണക്കുന്നു.
പൗരധർമം (CIVIL)
Liberty സ്വാതന്ത്ര്യം
ഉയർന്ന പൗരസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർ ശക്തമായ പൗരാവകാശങ്ങളിൽ വിശ്വസിക്കുന്നു. ഇവർ ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും പിന്തുണയ്ക്കുകയും വ്യക്തിസ്വാതന്ത്ര്യത്തിൽ ഭരണകൂടം ഇടപെടരുതെന്ന് കരുതുകയും ചെയ്യുന്നു.
Authority സ്വേച്ഛാധിപത്യം
ശക്തമായ ഭരണകൂടത്തെ പിന്തുണക്കുന്നവർ കേന്ദ്രീകൃതമായ അധികാരമാണ് മികച്ചതെന്ന് വിശ്വസിക്കുന്നു. ഏകീകൃതമായ ഗവണ്മെന്റും കരുത്തരായ നേതൃത്വവും ആണ് സമൂഹത്തിന് വേണ്ടത് എന്ന് ഇവർ കരുതുന്നു.
സമൂഹം (SOCIETAL)
Tradition പാരമ്പര്യവാദം
പരമ്പരാഗത മൂല്യങ്ങളും ധാർമ്മിക നിയമങ്ങളും കർശനമായി പാലിക്കേണ്ടതാണ് എന്ന് ഇവർ കരുതുന്നു. സമൂഹം അതിന്റെ പാരമ്പര്യത്തിൽ ഉറച്ചുനിൽക്കുന്നതാണ് നല്ലതെന്നു ഇവർ വിശ്വസിക്കുന്നു.
Progress പുരോഗമനവാദം
പുരോഗമനവാദികൾ സാമൂഹിക മാറ്റത്തിലും യുക്തിബോധത്തിലും വിശ്വസിക്കുന്നു. ശാസ്ത്രസാങ്കേതിക ഗവേഷണങ്ങളിലൂടെ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും സമൂഹത്തെ മാറ്റിയെടുക്കുകയും ചെയ്യണമെന്ന് ഇവർ കരുതുന്നു.